SignIn
Kerala Kaumudi Online
Friday, 26 April 2024 10.24 AM IST

ഗർഭിണിയായപ്പോൾ മാനസിക സമ്മർദ്ദം നേരിട്ടെന്ന് കിം കർദാഷിയാൻ

kim-kardashian

വാഷിംഗ്ടൺ: ഗർഭിണിയായിരുന്ന സമയത്ത് നേരിടേണ്ടി വന്ന വൈഷമ്യങ്ങളെ കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത മോഡലും ടെലിവിഷൻ താരവുമായ കിം കർദാഷിയാൻ. മൂത്ത മകൾ നോർത്ത് വെസ്റ്റിനെ ഗർഭം ധരിച്ച കാലത്ത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോയതെന്ന് കിം പറയുന്നു.

ക്രിസ്റ്റ്യൻ ബെൽ, മോണിക്ക പാഡ്മാൻ എന്നിവർ അവതരിപ്പിച്ച വീ ആർ സപ്പോർട്ടട് ബൈ എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് കിം മനസ്സ് തുറന്നത്. ഗർഭകാലത്ത് തന്റെ തടിച്ച രൂപത്തെ വെറുത്തിരുന്നുവെന്ന് കിം പറയുന്നു. ഞാൻ ഗർഭകാലത്ത് അതിസുന്ദരിയായിരുന്നില്ല . എനിക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഞാൻ എന്നെ തന്നെ വെറുത്തു. എന്റെ രൂപമാറ്റത്തെ വളരെ ക്രൂരമായിട്ടാണ് മാദ്ധ്യമങ്ങൾ കൈകാര്യം ചെയതത് - കിം പറഞ്ഞു.

ഇക്കാലയളവിൽ പ്രീക്ലാപ്‌സിയ എന്ന രോഗവസ്ഥയും കിമ്മിന് നേരിടേണ്ടി വന്നിരുന്നു. ഇത് മൂലം കാലുകളും മുഖവും നീര് വച്ചതിന് സമാനമായി. 70 പൗണ്ട് ഭാരമാണ് ഇക്കാലയളവിൽ എനിക്കുണ്ടായിരുന്നത്. ഗർഭിണിയായ എന്നെ സമൂഹം നോക്കി കണ്ട രീതിയിൽ നിന്ന് ഞാനൊരുപാട് കാര്യങ്ങൾ പഠിച്ചു - കിം പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KIM KARDASHIAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.