കൊടുങ്ങൂർ: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ഇന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ 2ന് ചേരുന്ന യോഗത്തിൽ പ്രസിഡന്റ് മുകേഷ് കെ. മണി അദ്ധ്യക്ഷനാകും. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി വികസന റിപ്പോർട്ട് അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ പി .എം. ജോൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലതാ ഷാജൻ, ബി.ഡി.ഒ പി .എൻ. സുജിത് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |