SignIn
Kerala Kaumudi Online
Saturday, 27 April 2024 5.23 AM IST

പത്തനംതിട്ടയിലെ റോഡ് തകർച്ച, ഇന്റർലോക്കി​ന് ഇടവേള

pipe
പൈപ്പ് ലൈൻ പൊട്ടിയ സ്ഥലത്തെ തിരക്ക്

പത്തനംതിട്ട : മിനിസിവിൽ സ്റ്റേഷൻപടിക്കൽ പൈപ്പ് പൊട്ടിയ ഭാഗത്തെ ഇന്റർലോക്ക് നിർമ്മാണം ഇനി ഓണം കഴിഞ്ഞാകും ആരംഭിക്കുക. പണി കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഓണത്തിരക്കിനിടെ റോഡ് അടച്ചിടൽ ബുദ്ധിമുട്ടായതിനാൽ പണി നിറുത്തിവയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു.

പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നതിനാൽ വാട്ടർ അതോറിട്ടിയ്ക്കാണ് റോഡ് നിർമ്മിച്ച് നൽകാനുള്ള ചുമതല. ഇന്റർലോക്ക് നിർമ്മാണത്തിന് മൂന്നര ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിയമാനുസൃതമായി എട്ട് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പറയുന്നതെങ്കിലും എത്രയും വേഗം പണി തീർക്കാനുള്ള ശ്രമത്തിലാണ് വാട്ടർ അതോറിട്ടി അധികൃതർ. ഏകദേശം നാൽപ്പത് മീറ്ററോളമാണ് പൈപ്പ് ലൈൻ പൊട്ടി ഇന്റർലോക്ക് തകർന്നത്. ഇവിടെ ഇന്റർലോക്ക് പൂർണമായും പൊളിച്ച് നീക്കിയിരിക്കുകയാണ്.

തിരക്കിൽ പണി അസാദ്ധ്യം

നഗരമദ്ധ്യേ ആയത് കൊണ്ട് തന്നെ ഇവിടെ ഗതാഗതം തടസപ്പെടുത്തി പണി പൂർത്തീകരിക്കുക ദുഷ്‌കരമാണ്. നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും ഇത് മൂലം ഉണ്ടാകും. നിലവിൽ പൈപ്പ് ലൈൻ പണി നടന്ന ഭാഗം മാത്രം അടച്ചിട്ടിരിക്കുകയാണ്. കോഴഞ്ചേരി ഭാഗത്ത് നിന്നെത്തുന്ന വലിയ വാഹനങ്ങളും ബസുകളും കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് റോഡിൽ കൂടി വഴി തിരിച്ച് വിടുകയാണ്. അബാൻ ജംഗ്ഷനിൽ നിന്ന് ചെറിയ വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിലേക്ക് കയറ്റി വിടുന്നുണ്ട്.

ഓണമായതിനാൽ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്കാണ് നിലവിൽ നഗരത്തിലുണ്ടാകുന്നത്. സെൻട്രൽ ജംഗ്ഷനിലും പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തും പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.