കോഴഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും സമന്വയിപ്പിച്ച് കോഴഞ്ചേരി തില്ലാങ്കരി വാട്സാപ്പ് കൂട്ടായ്മ നടത്തിയ 'ഓണത്തിനൊരു കൈത്താങ്ങ് ' പദ്ധതി വേറിട്ട മാതൃകയായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തലച്ചിറ മേഴ്സി ഹോമിലും ഓണസദ്യയും ഓണ വിഭവങ്ങളും എത്തിച്ചു നൽകിയാണ് കൂട്ടായ്മ ഓണക്കാലത്തും അതിജീവനത്തിന്റെ കൈപ്പുണ്യമൊരുക്കിയത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊവിഡ് ബാധിതർക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിതരണം ചെയ്തതിന്റെ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ.തമ്പി നിർവ്വഹിച്ചു. എം.എസ്.പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിക്കു മൈക്കിൾ, അനീഷ് പാലക്കത്തറ, ശ്രീജിത്ത് കീഴുകര, ലിബു മലയിൽ, അജിത്ത് പൂജ, ഗോപകുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി.വാസു, ഗീതു മുരളി എന്നിവർ പങ്കെടുത്തു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരവും നൽകി. കോഴഞ്ചേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി രാജേഷ് മോഹൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പ്രവർത്തകർ തലച്ചിറ മേഴ്സി ഹോമിലെത്തി ഓണ സദ്യ ഒരുക്കുന്നതിനുള്ള പലചരക്ക്, പച്ചക്കറി വിഭവങ്ങൾ നൽകി. ഉടമ അമ്മിണി ഉമ്മൻ ഏറ്റുവാങ്ങി. 13 പെൺകുട്ടികളാണ് മേഴ്സി ഹോമിൽ താമസിക്കുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ 7 മാസമായി പതിവായി ഭക്ഷണം ഉൾപ്പെടെയുള്ളവ സൗജന്യമായി സുമനസ്സുകളുടെ സഹായത്തോടെ എത്തിച്ചു നൽകിയ കൂട്ടായ്മ ഇക്കുറി ആദ്യമായാണ് ഓണമൊരുങ്ങുന്നതിനുള്ള വിഭവങ്ങൾ മേഴ്സി ഹോമിന് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |