കളമശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിൽ സംയുക്ത ട്രേഡ് യൂണിയൻ ഓണം ഫെസ്റ്റിവൽ അലവൻസിനു വേണ്ടി നടത്തിയ സമരം മാനേജുമെന്റുമായി നടത്തിയ ചർച്ചയെ തുടർന്ന് ഒത്തുതീർപ്പായി. സ്ഥിരം ജീവനക്കാർക്ക് 34000 രൂപ അഡ്വാൻസും 4000 രൂപ ഫെസ്റ്റിവൽ അലവൻസും ലഭിക്കും. സി.എൽ.ആർ, ഡി.ആർ.ഡബ്ള്യു ,അഡ്ഹോക്ക് വിഭാഗം ജീവനക്കാർക്ക് അഡ്വാൻസ് 24500 , അലവൻസ് 2500 , 240 ദിവസത്തെ അറ്റൻഡൻസ് ഉണ്ടായിരിക്കണം. 120 ദിവസം അറ്റൻഡൻസ് ഉണ്ടെങ്കിൽ 12000 ലഭിക്കും. പുതിയനിയമനം ലഭിച്ച് കഴിഞ്ഞ വർഷം 6 മാസത്തിൽ കൂടുതൽ സർവ്വീസുള്ളവർക്ക് 17000 രൂപ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |