SignIn
Kerala Kaumudi Online
Friday, 26 April 2024 3.20 PM IST

ബെവ്കോയിൽ ഇന്നുമുതൽ ഓൺലൈനിൽ പണമടച്ച് നേരിട്ട് മദ്യം വാങ്ങാം

bevco

തിരുവനന്തപുരം: ഓണക്കച്ചവടത്തിലൂടെ കൊവിഡ് കാലത്തെ ക്ഷീണം തീർക്കാൻ ബെവ്കോ ഒരുങ്ങി. ഓണത്തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ബെവ്കോയുടെ മൂന്ന് ഷോപ്പുകളിൽ ഇന്നുമുതൽ ഓൺലൈനിൽ പണമടച്ച് മദ്യം വാങ്ങാം. തിരുവനന്തപുരം (പഴവങ്ങാടി), എറണാകുളം (ഗാന്ധിനഗർ), കോഴിക്കോട്(ബൈപാസ്) എന്നിവയാണവ. സംവിധാനം വിജയമായാൽ വിവിധ ജില്ലകളിലെ 22 ഷോപ്പുകളിൽ കൂടി ഉടൻ നടപ്പാക്കും. ksbc.co.in എന്ന സൈറ്റിലൂടെയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്.

മദ്യത്തിന്റെ വില ബെവ്കോ സൈറ്റിൽ നിന്നറിയാം. ഓൺലൈനായി തുക അടച്ചാൽ ഷോപ്പിലെത്തി മൊബൈൽ നമ്പരും ഒ.ടി.പി നമ്പരും പറഞ്ഞുകൊടുക്കുമ്പോൾ മദ്യം ലഭിക്കും. ഇതിനായി പ്രത്യേകം കൗണ്ടറുണ്ടാവും.

നാല് ജില്ലകളിലെ ഷോപ്പുകളിൽ സ്റ്റോക്കുള്ള മദ്യബ്രാൻഡുകൾ ഏതെന്ന് ബെവ്കോ സൈറ്റ് വഴി അറിയാനുള്ള സംവിധാനവുമായി. തിരുവനന്തപുരം(15),കോഴിക്കോട് (4),കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോൾ സംവിധാനമുള്ളത്. ഓണത്തിനു മുമ്പ് മറ്റു ജില്ലകളിലും ഈ സംവിധാനം വന്നേക്കും. എല്ലാം ഷോപ്പുകളും പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചിട്ടുണ്ട്. ദിവസം പലതവണ ക്ളീൻ ചെയ്യും. സാനിറ്റൈസർ അടക്കം കൊവിഡ് പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കും. ആകെയുള്ള 270 ഷോപ്പുകളിൽ 255 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് എട്ട് മണിവരെയാണ് പ്രവർത്തനം.

 അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസങ്ങളിൽ വൻ വില്പനയാണ് നടക്കാറുള്ളത്.

2019..........2991 കോടി

2020.........2677 ''

(കൊവിഡ് ഭീഷണി നിലനിന്നപ്പോൾ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEVCO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.