തിരുവനന്തപുരം: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി യാത്രയുടെ ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ ജില്ലാ ചെയർമാൻ അരുൺ, നഗരസഭ മുൻ കൗൺസിലർ എസ്. പുഷ്പലത, ജില്ലാ കോഓർഡിനേറ്റർ ശരത്ചന്ദ്രൻ, ജില്ലാ ഭാരവാഹികളായ ദിലീപ് തമ്പി, സുമി, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധി പാർക്കിൽ പുഷ്പാർച്ചനക്ക് ശേഷം യാത്ര സമാപിച്ചു, സമാപന യോഗം വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ഷാജു കുമാർ, മണലൂർ ഷാജി, ശിവരാജ്, ജിജോ, എം. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. യാത്രക്ക് കൈലാസ്, ഇജാസ്, അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |