SignIn
Kerala Kaumudi Online
Saturday, 27 July 2024 9.56 PM IST

ദൈവത്തിന് നന്ദി; ഐസിസിൽ ചേർന്ന നിമിഷ ഫാത്തിമയെ താലിബാൻ മോചിപ്പിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് അമ്മ

bindu-nimisha-fathima

തിരുവനന്തപുരം: അഫ്ഗാൻ ജയിലിൽ നിന്ന് അയ്യായിരത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചുവെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ഐസിസിൽ ചേർന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. താലിബാൻ മോചിപ്പിച്ചവരുടെ കൂട്ടത്തിൽ നിമിഷയടക്കമുള്ള എട്ട് മലയാളികളുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

'അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി'-എന്നാണ് ബിന്ദുവിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിൽ നിന്നായി അയ്യായിരത്തോളം പേരെ താലിബാൻ മോചിപ്പിച്ചെന്നും, അതിൽ എട്ട് മലയാളികളുമുണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.

ഐസിസിൽ ചേരാൻ 2016 ജൂലായിലാണ് ആറ്റുകാൽ സ്വദേശി നിമിഷ ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നാടുവിട്ടത്. തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് ബിന്ദു പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനൊപ്പം മതപരിവർത്തനം നടത്തി ഫാത്തിമയെന്ന പേരിൽ ഐസിസിൽ ചേരാൻ നിമിഷ പോയതായി സ്ഥിരീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIMISHA FATHIMA, AFGHAN JAIL, NIMISHA FATHIMA S MOTHER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.