കാസർകോട്; ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിലെ അപ്രൈസർ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണനെ(65) ബേക്കൽ ഇൻസ്പെക്ടർ യു. പി വിപിൻ അറസ്റ്റ് ചെയ്തു.പ്രതിയെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം 13 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തിൽ തട്ടിപ്പിന് ബാങ്കിലെ അപ്രൈസർ കൂട്ടുനിന്നതായും പ്രതികളിൽ നിന്ന് പ്രതിഫലം കൈപ്പറ്റിയതായും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രൈസറെ കേസിൽ പ്രതി ചേർത്തത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിലെ മുക്കുപണ്ടതട്ടിപ്പ് കേസിൽ ബേക്കൽ പൊലീസുമായി സഹകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കേസിലെ പന്ത്രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |