തിരുവനന്തപുരം : ഓണത്തിരക്കിൽ സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം പ്രതിദിനം ഉയരുന്നു. ഇന്നലെ 21,116 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 16.15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകൾ പരിശോധിച്ചു. 197 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 19,246 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 19,954 പേർ സമ്പർക്കരോഗികളാണ്. 945 പേരുടെ ഉറവിടം വ്യക്തമല്ല. 102 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 115 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |