കാബൂൾ: താലിബാൻ ഭീകരരെ ഭയന്ന് കൈക്കുഞ്ഞുങ്ങളെ മുള്ളുവേലിക്കപ്പുറത്തേയ്ക്ക് എറിഞ്ഞു കൊടുത്ത് അഫ്ഗാൻ വനിതകൾ.ബ്രിട്ടീഷ് സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രക്ഷിക്കാൻ കരഞ്ഞപേക്ഷിച്ച് സ്ത്രീകൾ മുള്ളുവേലിക്കപ്പുറത്തേക്ക് കുട്ടികളെ വലിച്ചെറിയുന്നു. ചില കുരുന്നുകൾ മുള്ളുവേലിയിൽ കുടുങ്ങുന്നു. ഭീതിപ്പെടുത്തുന്ന കാഴ്ചകൾ കണ്ട് ഹൃദയം തകർന്നു - സൈനികർ പറയുന്നു
ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു എന്ന് സ്ത്രീകൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതേസമയം, അഫ്ഗാൻ പൗരന്മാരെ സ്വീകരിക്കുമെന്ന് ബ്രിട്ടൻ, കാനഡ, ജർമനി, ചിലി, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. ആസ്ട്രേലിയ അഭയാർത്ഥികളെ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |