കൊല്ലം: കരിക്കോട് ഗവ. മഹിളാ മന്ദിരത്തിലെ അന്തേവാസികളുടെ ഓണാഘോഷം വിവിധ കലാ മത്സരങ്ങളോടെ കൊവിഡ് മാനദണ്ഡം പാലിച്ച് നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി, വാർഡ് കൗൺസിലർ സുജാ കൃഷ്ണൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീലത, മഹിളാ മന്ദിരം സൂപ്രണ്ട് പി. ഗീത, മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ പട്ടത്താനം സുനിൽ, ജെ. സുജനൻ, ശ്രീതു ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |