കോട്ടയം : ഓണത്തെ വരവേറ്റ് പാരമ്പര്യത്തനിമയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു. ഇന്നലെ രാവിലെ 11 ന് വയസ്ക്കരക്കുന്നിലെ രാജ്ഭവൻ വീട്ടിലെത്തി മന്ത്രി വി.എൻ വാസവനാണ് ഉത്രാടക്കിഴി സമർപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. കൊച്ചി രാജവംശത്തിലെ പിൻമുറക്കാരിയായ സൗമ്യവതി തമ്പുരാട്ടിക്ക് ഓണത്തിന് പുതുവസ്ത്രം വാങ്ങാനാണ് തുക നൽകുന്നത്. രാജഭരണകാലത്ത് നടന്നുവന്ന ഉത്രാടക്കിഴി സമർപ്പണത്തിന്റെ പാരമ്പര്യമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |