SignIn
Kerala Kaumudi Online
Tuesday, 07 May 2024 11.34 PM IST

ഗുരുദേവ ജയന്തിക്ക് വൈദ്യുതി കളക്ഷൻ പിരിക്കണമെന്ന് ഉത്തരവ്

kseb

കോട്ടയം: ഗുരുദേവ ജയന്തി ദിവസമായ 23 ലെ അവധി മാറ്റി കെ.എസ്.ഇ,ബി ഓഫീസുകളിലെ കാഷ് കളക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. 20 മുതൽ 23 വരെ തുടർച്ചയായി ബാങ്ക് അവധി കണക്കിലെടുത്ത് 24 ന് ബാങ്കുകളിൽ വൻ തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ 23 ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വൈദ്യുതിബോർഡ് കളക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കണമെന്നാണ് ഓർഡർ. 19 ന് മുഹറം മുതൽ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മറ്റ് സർക്കാർ ഓഫീസുകൾക്കൊപ്പം അവധിയാണ്. എന്നിട്ടും ഗുരുദേവ ജയന്തി ദിനത്തിലെ അവധി മാറ്റി ഓഫീസ് പ്രവർത്തിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ശ്രീനാരായണീയർ പ്രതിഷേധത്തിലാണ്.

ഗുരുദേവ ജയന്തി ദിനത്തിൽ വൈദ്യുതി ഓഫീസ് പ്രവർത്തിക്കുമെന്ന അറിയിപ്പിന് പരമാവധി പ്രചാരണം നൽകണമെന്നും ഹാജരാകുന്ന ജീവനക്കാർക്ക് സി.ഓഫ് നൽകണമെന്നും ഓർഡറിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.