കോട്ടയം : ഒരു വർഷത്തോളമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ബി.എസ്.എൻ.എല്ലിലെ കാവൽക്കാർ. വിവിധ ഏജൻസികൾ വഴി ബി.എസ്.എൻ.എല്ലിൽ ജോലിക്കെത്തിയ വിമുക്തഭടൻമാർ കൂടിയ സെക്യൂരിറ്റി ജീവനക്കാർക്കാണ് ഈ ദുര്യോഗം. 2020 ജൂലായിലേയും ആഗസ്റ്റിലേയും ശമ്പളം കഴിഞ്ഞ മേയിലാണ് നൽകിയത്. ശമ്പളം മുടങ്ങുന്നത് പതിവായതോടെ 19 പേർ ചേർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് ഇതുവരെ പരിഗണനയ്ക്ക് വന്നിട്ടില്ല. വിമുക്ത ഭടന്മാരായതിനാൽ പെൻഷൻ തുകയുള്ളതുകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സ്വകാര്യ ഏജൻസികൾ മുഖേനയാണ് ഇവരെ നിയമിക്കുന്നത്. ശമ്പളം ചോദിക്കുമ്പോൾ ഏജൻസിയും ഇപ്പോൾ കൈമലർത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |