SignIn
Kerala Kaumudi Online
Saturday, 27 April 2024 7.35 AM IST

കണ്ണൂരിൽ 1034 പേർക്ക് കൂടി കൊവിഡ്

covid

കണ്ണൂർ: ജില്ലയിൽ വെള്ളിയാഴ്ച 1034 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1007 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നും എത്തിയ ഒരാൾക്കും 22 ആരോഗ്യപ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.72 ശതമാനം.

ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 2,10,692 ആയി. ഇവരിൽ 1068 പേർ വെള്ളിയാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 2,00,301 ആയി. 1221 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7488 പേർ ചികിത്സയിലാണ്. ഇതിൽ 6571 വീടുകളിലും ബാക്കി 917 പേർ വിവിധ സ്ഥാപനങ്ങളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 32,604 പേരാണ്. ഇതിൽ 31,702 പേർ വീടുകളിലും 902 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.