കൊച്ചി: മതസാമുദായിക പരിഗണനകൾക്കപ്പുറം ഐക്യവും സ്നേഹവും സമാധാനവും പങ്കുവയ്ക്കാനും വളർത്താനും ഓണാഘോഷങ്ങൾക്ക് കഴിയട്ടെയെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ആശംസിച്ചു. മുഴുവൻ മലയാളികൾക്കും ഓണം ആശംസിക്കുന്നതായി മെത്രാൻ സമിതി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് വർഗീസ് ചാക്കലയ്ക്കൽ, ജനറൽ സെക്രട്ടറി ജോസഫ് തോമ് എന്നിവർ പറഞ്ഞു. കൊവിഡ് ആശങ്കയൊഴിഞ്ഞ് അടുത്ത ഓണം ആഘോഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്കയിലും സ്വജീവൻ മറന്ന് മറ്റുള്ളവർക്കായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, സർക്കാരിതര ഏജൻസികൾ തുടങ്ങിയവരെ ഓർമ്മിക്കാമെന്ന് സമിതി ആശംസാക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |