തിരുവനന്തപുരം: ഓണക്കിറ്റ് ഓണത്തിന് ശേഷവും വാങ്ങാൻ റേഷൻ കാർഡ് ഉടമകൾക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നിറമൺകരയിലെ റേഷൻകടയിൽ നിന്ന് ഓണക്കിറ്റ് വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകിയിട്ടുണ്ട്. ചില വ്യാപാരികൾ ഓണക്കിറ്റിനെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും അനാവശ്യ വിവാദങ്ങൾക്കില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |