കൊച്ചി: 35 ദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോൾ വിലയിൽ മാറ്റം. ദേശീയതലത്തിൽ പെട്രോൾ വില ലിറ്ററിന് 15 മുതൽ 20 പൈസ വരെ കുറഞ്ഞെങ്കിലും ചരക്കുകൂലിയിലെ വ്യത്യാസം മൂലം കേരളത്തിൽ രണ്ടുപൈസ കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്നലെ 103.82 നിന്ന് 103.84 രൂപയായി. കൊച്ചിയിൽ വില 101.59 രൂപ, കോഴിക്കോട്ട് 102.02 രൂപ.
ജൂലായ് 17ന് ശേഷം ആദ്യമായാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ വില പരിഷ്കരിക്കുന്നത്. ഡീസലിന് മൂന്നുപൈസ കുറഞ്ഞ് തിരുവനന്തപുരത്ത് 95.83 രൂപയായി. കൊച്ചിയിൽ വില 93.70 രൂപ, കോഴിക്കോട്ട് 94.37 രൂപ.
കഴിഞ്ഞമാസം ബാരലിന് 75 ഡോളറായിരുന്ന ക്രൂഡോയിൽ വില ഇപ്പോൾ 66 ഡോളറിലെത്തിയ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികൾ ഇന്ധനവില കുറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |