പാലാരിവട്ടം: എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം ശാഖയുടെ ചതയദിനപ്രാർത്ഥനയും ചികിത്സാസഹായ വിതരണവും ഇന്ന് നടക്കും. ശാഖാ മന്ദിരത്തിൽ രാവിലെ 11 ന് പരിപാടിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.എൻ. ഷൺമുഖൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് സ്വാഗതം ആശംസിക്കും. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ചതയദിന സന്ദേശം നൽകും. യൂണിയൻ കൺവീനർ എം.ഡി അഭിലാഷ്, കെ.പി ശിവദാസ്, കെ.കെ. പീതാംബരൻ, കെ.പി വൽസലൻ, മിനി പ്രകാശ്, ഗീതാ സന്തോഷ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |