ന്യൂയോർക്ക് : അമേരിക്കയുടെ പല ഭാഗത്തും ആഞ്ഞടിക്കുന്ന ഹെന്റി കൊടുങ്കാറ്റ്, രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ നാശമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജഴ്സിയിൽ നിന്ന് ശനിയാഴ്ച ന്യൂയോർകിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെത്തിയ കൊടുങ്കാറ്റ് ന്യൂയോർക്ക് നഗരത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. നഗരത്തിൽ മണിക്കൂറുകളോളം കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്നതിനാൽ ചിലയിടങ്ങളിൽ പ്രളയ മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചക്കുശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നഗരത്തിൽ യാത്രാ നിയന്ത്രണവും നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |