കൊല്ലം: എസ്.എൻ.ഡി.പി യോഗം കാവനാട് മീനത്തുച്ചേരി 639-ാം നമ്പർ ശാഖാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു (മലയാളം/ ഇംഗ്ലീഷ് മീഡിയം) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി ആദരിച്ചു. ശാഖ പ്രസിഡന്റ് ബാലചന്ദ്രബാബു, വൈസ് പ്രസിഡന്റ് സുഗതൻ, യൂണിയൻ പ്രതിനിധി ഗോപകുമാർ, സെക്രട്ടറി, കിടങ്ങിൽ സതീഷ്, ഭരണസമിതി അംഗങ്ങളായ മനു വെള്ളല്ലൂർ, മണികണ്ഠൻ, സുരേന്ദ്രൻ, ശിവപ്രസാദ്, വിക്ടർ ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |