താനൂർ: താനാളൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നും എസ് എസ് എൽ സി . പ്ലസ്ടു പരീക്ഷകളിലെ വിജയികളെയും പ്രദേശത്ത് നിന്നും ആദ്യമായി എംബിബിഎസ് പാസായ ചിറക്കൽ അഹ്സാന അഷ്റഫിനെയും കൊവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനം നടത്തിയ ഗ്ലോബൽ കെ എം സി സി പ്രവർത്തകരായ പി എൻ തൽഹത്ത് . ടി ഷരീഫ്. വി.സനാബ് എന്നിവരെ ആദരിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിലിനെയും ആദരിച്ചു. ടി.പി റസാഖ് ഉദ്ഘാടനം ചെയ്തു. ടി. ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി, പി. അഷ്റഫ് , തുറുവായിൽ ഫൈസൽ, പി .അയ്യൂബ്, ടി. ജംഷി, വി.കെ. മമ്മദ് കോയ, എം. മൊയ്തീൻ മൂപ്പൻ,എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |