കോഴിക്കോട്: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ ഭരണസിദ്ധാന്തമാണ് ബി.ജെ.പി സർക്കാർ പിന്തുടരുന്നതെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.
സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നു മലബാർ കലാപ സമരനായകരുടെ പേരുകൾ ഒഴിവാക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ചരിത്രം മെനയാനുള്ള ശ്രമം നടക്കില്ല. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാർ കലാപം. രക്തസാക്ഷികളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല.
വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയ്ക്കെതിരേ എ.പി അബ്ദുള്ളക്കുട്ടി പറയുന്നത് കാര്യമാക്കേണ്ട. ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടിയെന്നും മുരളീധരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |