ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനുവേണ്ടി കൊടുങ്ങല്ലൂർ കായൽ തീരത്തെ കേബീസ് ദർബാർ കൺവെൻഷൻ സെന്ററിന്റെ മുറ്റത്ത്
അറുപത് അടി വലിപ്പത്തിൽ ഒരുക്കിയ ശ്രീനാരായണഗുരുദേവന്റെ പുഷ്പചിത്രം. രണ്ടു ലക്ഷം രൂപയുടെ ഒ
രു ടൺ പൂക്കൾ സംഭാവനയായി നൽകിയത് കണ്ണകി ഫ്ളവേഴ്സ് ഉടമ ഗിരീഷ്. എട്ടു മണിക്കൂർകൊണ്ട് ചിത്രം ഒരുക്കിയത് ഡാവിഞ്ചി സുരേഷ്.ഫെബി, ഷാഫി, ഇന്ദ്രജിത്ത്, ഇന്ദുലേഖ, ദേവി, മിഥുൻ, റിയാസ് ദർബാർ എന്നിവർ സഹായികളായി.
കൺവെൻഷൻ സെന്റർ ഉടമ നസീർ മൂന്ന് ദിവസം സൗജന്യമായി സ്ഥല സൗകര്യം നൽകുകയായിരുന്നു.
യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |