ന്യൂഡൽഹി: പുതിയ ആദായനികുതി പോർട്ടൽ പ്രവർത്തനം ആരംഭിച്ച് രണ്ടരമാസമായിട്ടും തകരാറുകൾ തുടർക്കഥയാകുന്നത് സംബന്ധിച്ച ആശങ്ക ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സലിൽ പരേഖിനെ നേരിട്ടറിയിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇൻഫോസിസാണ് പോർട്ടൽ തയ്യാറാക്കിയത്. പ്രശ്നപരിഹാരം വൈകുന്ന പശ്ചാത്തലത്തിൽ, സലിൽ പരേഖ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അദ്ദേഹം ഇന്നലെ ധനമന്ത്രിക്ക് മുന്നിൽ ഹാജരായിരുന്നു.
പ്രശ്നങ്ങൾ പരിഹരിച്ച്, ഞായറാഴ്ച രാത്രിവൈകി പോർട്ടൽ പ്രവർത്തനക്ഷമമായെങ്കിലും തുടർ പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാനുള്ള പദ്ധതി സലിൽ പരേഖ് ധനമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |