SignIn
Kerala Kaumudi Online
Friday, 26 April 2024 12.54 PM IST

എം ബി രാജേഷിനെ വിമർശിക്കുന്നത് ബ്രിട്ടീഷ് മനോഭാവമുള്ളവർ; മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് എ വിജയരാഘവൻ

a-vijayaraghavan

തിരുവനന്തപുരം: മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് സി പി എം. ബ്രിട്ടീഷ് വിരുദ്ധം തന്നെയായിരുന്നു കലാപമെന്നും, ചരിത്രത്തെ നിരാകരിക്കാനാവില്ലെന്നും സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ആർ എസ് എസ് പറയുന്നത് ബ്രിട്ടീഷ് നയവും,വ്യാഖ്യാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷുകാർ ക്രൂരമായി അടിച്ചമർത്തിയ കലാപമാണിത്. ഈ കലാപത്തിന് ജന്മിത്വ വിരുദ്ധ അന്തർധാര കൂടിയുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. ബ്രിട്ടീഷ് മനോഭാവമുള്ളവരാണ് എം ബി രാജേഷിനെ വിമർശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭഗത് സിംഗിനെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നായിരുന്നു സ്പീക്കർ എം ബി രാജേഷിനെതിരെയുള്ള വിമർശനം.താന്‍ താരതമ്യം ചെയ്തത് ഭഗത് സിംഗും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മരണത്തെ നേരിട്ട രീതിയെയാണെന്ന് എം ബി രാജേഷ് നേരത്തെ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: A VIJAYARAGHAVAN, MB RAJESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.