തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തയെ തുടർന്ന് ട്രോളിയ മന്ത്രി കെ.ടി ജലീലിനെതിരെ കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. ട്രോൾ വംശീയ വിദ്വേഷം നിറഞ്ഞതും തൊഴിലാളി വിരുദ്ധ പരാമർശവുമാണെന്നും പറഞ്ഞ് മന്ത്രിക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് വി.ടി ബൽറാമും ഫേസ്ബുക്കിലൂടെ കെ.ടി ജലീലിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വരികയായിരുന്നു.
പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല മറിച്ച് പുലിമടയിൽ ചെന്നാണെന്നും ജലീൽ കുറിച്ചിരുന്നു. ഇതിനെതിരാണ് വി.ടി ബൽറാം രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരേന്ത്യക്കാരെ അപമാനിച്ച് കൊണ്ട് ഫേസ്ബുക്ക് കുറിപ്പ്, എത്ര എത്ര വകതിരിവില്ലാത്ത മനുഷ്യൻ, പ്രതിഷേധിക്കു. കെ.ടി ജലീലിന്റെ ഫേസ്ബുക്ക് ട്രോൾ പങ്കുവച്ച് വി.ടി ബൽറാം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |