ചങ്ങനാശേരി: വെള്ളി ആഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം കരുവാറ്റയിലേക്ക്. കരുവാറ്റയിലെ ജ്വല്ലറിയിലും പത്തനാപുരത്തെ ജ്വല്ലറിയിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് താഴും മോഷ്ടാവ് കവര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് പത്തനാപുരത്തെ ജ്വല്ലറിയില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. അവിടെ മോഷണ ശ്രമം മാത്രമുണ്ടായതിനാല് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേ സമയം കരുവാറ്റയില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയി. അതിനാലാണ് അന്വേഷണ സംഘം അവിടെയെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. അടുത്ത കാലത്ത് ജയിലില്‍ നിന്നിറങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |