SignIn
Kerala Kaumudi Online
Saturday, 27 April 2024 7.45 AM IST

അഭിരാമിക്ക് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്

aug26a

ആറ്റിങ്ങൽ: 118 മൂലകങ്ങളുടെയും പേര് തെറ്റാതെ 36 സെക്കൻഡിനുള്ളിൽ പറഞ്ഞ് പത്താംക്ലാസുകാരി അഭിരാമി നേടിയെടുത്തത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്. അയിലം ഗവ. എച്ച്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് അഭിരാമി. രസതന്ത്രത്തിലെ പീരിയോഡിക് ടേബിൾ അഭിരാമിക്ക് ഏറെ ഇഷ്ടമാണ്. ദിവസവും 10 എണ്ണം വച്ച് കാണാതെ പഠിച്ച് മനഃപാഠമാക്കിയിരുന്നു. ആ ഇടയ്ക്കാണ് മോഹൽലാൽ ചിത്രങ്ങളുടെ പേര് പറഞ്ഞ് റെക്കാഡ് നേടിയ കുട്ടിയുടെ വാർത്ത ശ്രദ്ധയിൽ പെട്ടത്. ഇതോടെ റെക്കാഡ് എന്ന മോഹം മൊട്ടിട്ടു.

ഒരു മിനിട്ടിനുള്ളിൽ പറഞ്ഞ് തീർക്കലായിരുന്നു ആദ്യത്തെ ശ്രമം. പിന്നീട് വേഗത കൂട്ടി. ഒടുവിൽ 36 സെക്കഡിനുള്ളിൽ 118 മൂലകങ്ങളും അഭിരാമിക്ക് കീഴടങ്ങി. ഇനി വേൾഡ് റെക്കാഡ് നോടണമെന്നാണ് അഭിരാമിയുടെ ആഗ്രഹം. അതിനുള്ള പരിശ്രമവും തുടങ്ങിക്കഴിഞ്ഞു. അയിലം അങ്കണവാടിയിലെ താത്കാലിക ജീവനക്കാരി സുകന്യയുടെയും ഡ്രൈവർ അനീഷിന്റെയും മകളാണ് അഭിരാമി. അയിലം സ്‌കൂളിലെ തന്നെ നാലാം ക്ലാസുകാരി അഭിശ്രീ സഹോദരിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.