പാലക്കാട്: പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസ് പ്രവർത്തനം ഒന്നു മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. പബ്ലിക് സർവീസ് കമ്മിഷൻ പാലക്കാട് ജില്ലാ ഓഫീസ് സർക്കാർ അതിഥി മന്ദിരത്തിന് എതിർ വശത്തും ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻവശത്തുമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റും. വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ സെപ്തംബർ ഒന്ന് മുതൽ പുതിയ ഓഫീസിൽ വരണമെന്നും ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0491- 2505398.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |