പത്തനംതിട്ട: വടശേരിക്കര ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മാരുതി ഓമ്നി ആംബുലൻസിന്റെ ഡ്രൈവറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തീകരിക്കണം, ലൈറ്റ് മോട്ടോർ വഹിക്കിൾ /ഹെവി ലൈസൻസ്, കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം. വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവർക്ക് മുൻഗണന. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ: വിദ്യാഭാസ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്. ഫോൺ: 04735 - 251773, ഇമെയിൽ phcvadasserikkara@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |