പത്തനംതിട്ട: ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടുത്തി അന്തിമമാക്കി സമർപ്പിച്ച വാർഷിക പദ്ധതികൾക്ക് അംഗീകാരം. പത്തനംതിട്ട നഗരസഭ, പറക്കോട്, റാന്നി, പന്തളം ബ്ലോക്ക് പഞ്ചായത്തുകൾ, 19 ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പദ്ധതികൾക്കാണ് ഓൺലൈനായി ചേർന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്. ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യർ സന്നിഹിതയായിരുന്നു.
ആസൂത്രണ സമിതിയുടെ അടുത്ത യോഗം മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ചേരും.യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യു, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതികൾക്ക് അംഗീകാരം ലഭിച്ച പഞ്ചായത്തുകൾ
വടശേരിക്കര, ചിറ്റാർ, മലയാലപ്പുഴ, മൈലപ്ര, നാറാണംമൂഴി, പെരിങ്ങര, അയിരൂർ, അരുവാപുലം, പ്രമാടം, കോഴഞ്ചേരി, കുളനട, റാന്നി അങ്ങാടി, വള്ളിക്കോട്, വെച്ചൂച്ചിറ, ഓമല്ലൂർ, കല്ലൂപ്പാറ, റാന്നി പഴവങ്ങാടി, മല്ലപ്പുഴശേരി, തുമ്പമൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |