തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം 3,953 ഓടെ ആറ് ദിവസത്തിൽ 20ന് മുകളിൽ ജില്ലയുടെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി. മൂന്നര മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണിത്.
ചൊവ്വാഴ്ചയുണ്ടായ 25.95 ശതമാനമാണ് കൂടിയ നിരക്ക്. വെള്ളിയാഴ്ച 23.68 ശതമാനമായി. തിങ്കളാഴ്ച 22.86 ആയിരുന്നുവെങ്കിൽ ബുധനാഴ്ച 22.40 ആയിരുന്നു നിരക്ക്. വ്യാഴാഴ്ച 21.62 ആയി കുറഞ്ഞെങ്കിലും 20ന് താഴെയെത്തിയിട്ടില്ല. തുടർച്ചയായി നാലു ദിവസങ്ങളിലും കൊവിഡ് പ്രതിദിന ബാധ 3000 കടന്നു. മേയ് 12 ന് രേഖപ്പെടുത്തിയത് 3,994 ആയിരുന്നു. ബുധനാഴ്ച 3,865 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴം (3157), ചൊവ്വ (3046) എന്നിങ്ങനെയാണ് പ്രതിദിന ബാധ. ആറ് ദിവസം രോഗമുക്തർ 11,603 ആണ്. അഞ്ച് ദിവസമായി സംസ്ഥാനത്ത് കൊവിഡ് പ്രതിദിന ബാധയിൽ രണ്ടാം സ്ഥാനത്താണ് ജില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |