പാറശാല: പാറശാല സുരേഷ് ജുവലറി, സ്വാതികാസ് കല്യാണ മണ്ഡപം എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ പാറശാല ശ്രീമഹാദേവർ ക്ഷേത്രത്തിന് സമീപം സ്വാതികാസിൽ കെ. സന്തോഷ് കുമാർ (47) നിര്യാതനായി. കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.15ന് ഹൃദയാഘാദത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: സ്മിത. മക്കൾ: അഭിരാമി, വൈഷ്ണവി. എം. കുമരേശൻ ആചാരി - അംബുജം ദമ്പതികളുടെ ഇളയ മകനാണ്. സന്തോഷ് കുമാറിന്റെ മൂത്തസഹോദരനും മാർത്താണ്ഡം സ്വാതികാസ് ജുവലറി, പാറശാല പ്രിൻസ് പെട്രോളിയം എന്നിവയുടെ ഉടമയുമായ കെ. സുരേഷ്കുമാർ നാല് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |