ന്യൂഡൽഹി: പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഫേസ്ബുക്കും വാട്സ് ആപ്പും സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ അദ്ധ്യക്ഷയ ബെഞ്ചാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തോട് വിശദീകരണം തേടിയത്. ഒക്ടോബർ 2ന് കേസ് വീണ്ടും പരിഗണിക്കും. കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയം മാറ്റാൻ നിർബന്ധിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |