കൊച്ചി: സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 56,000 പോയിന്റിനുമുകളിൽ വ്യാപാരം പൂർത്തിയാക്കി. 175 പോയിന്റ് നേട്ടവുമായി 56,124ലാണ് സെൻസെക്സ് വ്യാപാരാന്ത്യമുള്ളത്. നിഫ്റ്റി 68 പോയിന്റ് മുന്നേറി പുത്തൻ ഉയരമായ 16,705ലും വ്യാപാരം അവസാനിപ്പിച്ചു.
ലോകത്തെ കേന്ദ്ര ബാങ്കുകളുടെ തലവന്മാരും സാമ്പത്തിക വിദഗ്ദ്ധരും സംബന്ധിച്ച 'ജാക്ക്സൺ ഹോൾ മീറ്റിംഗിൽ" അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഉത്തേജക നടപടികൾ സംബന്ധിച്ച സൂചന നൽകുമെന്ന വാർത്തകളാണ് കരുത്തായത്.
ഡോളറിനെതിരെ രൂപയും മികച്ച നിലവാരത്തിലാണുള്ളത്. വ്യാഴാഴ്ചത്തെ മൂല്യമായ 74.21ൽ നിന്ന് ഇന്നലെ രൂപ 73.68 ആയി മൂല്യം മെച്ചപ്പെടുത്തി. നാലുമാസത്തെ ഏറ്റവും മികച്ച ഉയരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |