കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാനയാത്ര, ഹോട്ടൽ താമസം, യാത്രകൾക്ക് വാഹനം, ഭക്ഷണം, ടൂർ മാനേജരുടെ സേവനം തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു.
• ലൈവ്ലി ലേ ലഡാക്
ലഡാക്കിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ലേ, ശാം വാലി, നൂബ്ര, പാൻഗോങ് സന്ദർശിക്കുന്ന 'ലൈവ്ലി ലേ ലഡാക്" പാക്കേജ് 2021 സെപ്തംബർ 24 - ഒക്ടോബർ 1. നിരക്ക്: ₹36,800.
• വിസിറ്റ് ഹരിദ്വാർ, ഋഷികേശ്
ഉത്തരാഖണ്ഡിലെ 'വിസിറ്റ് ഹരിദ്വാർ ആൻഡ് ഋഷികേശ് വിത്ത് ഡെറാഡൂൺ ആൻഡ് മസൂറി" ടൂർ. ഒക്ടോബർ 6 -11. നിരക്ക്: ₹30,715.
• ഗോൾഡൻ ട്രയാംഗിൾ
ഡൽഹി, ജയ്പൂർ, ആഗ്ര 'ഗോൾഡൻ ട്രയാംഗിൾ" ടൂർ. ഒക്ടോബർ 23- 28. നിരക്ക്: ₹23,945.
• എക്സ്പ്ലോർ ഒഡീഷ
ഒഡീഷയിലെ ചരിത്ര നിർമ്മിതികളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്ന 'എക്സ്പ്ലോർ ഒഡീഷ വിത്ത് പുരി ആൻഡ് കൊണാർക്ക"പാക്കേജ്. നവംബർ 12 -16. നിരക്ക്: ₹26,940
• ഡിവൈൻ ഗുജറാത്ത്
അഹമ്മദാബാദ്, ജുനഗഢ്, സോംനാഥ്, പോർബന്തർ, ദ്വാരക, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലൂടെയുള്ള 'ഡിവൈൻ ഗുജറാത്ത് വിത്ത് സോമനാഥ് ആൻഡ് ദ്വാരക" ടൂർ. നവംബർ 20 - 26. നിരക്ക്: ₹31,350
• ഹോളി കാശി, അയോദ്ധ്യ
വാരാണസിയിലെ (കാശി) പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ വിശ്വനാഥ, അന്നഃപൂർണ, വിശാലാക്ഷി ക്ഷേത്രങ്ങളും സാരാനാഥും അലഹബാദിലെ (പ്രയാഗ് രാജ്) ത്രിവേണീ സംഗമവും രാമജന്മഭൂമിയായ അയോദ്ധ്യയും ഉൾപ്പെടുന്ന 'ഹോളി കാശി വിത്ത് അയോദ്ധ്യ" ടൂർ പാക്കേജ്. ഡിസംബർ 2-6. നിരക്ക്: ₹28,755
• വിവരങ്ങൾക്ക്
○ എറണാകുളം – 8287932082, 8287932117
○ തിരുവനന്തപുരം 8287932095
○ കോഴിക്കോട് – 8287932098
○ കോയമ്പത്തൂർ 9003140655
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |