SignIn
Kerala Kaumudi Online
Saturday, 27 April 2024 1.58 AM IST

സംസ്ഥാനാന്തര നൂലാമാല ഒഴിവാകും, വാഹനങ്ങൾക്ക് ഒറ്റ രജിസ്ട്രേഷൻ

jjj

ന്യൂഡൽഹി:ഐ.ടി മേഖലയിലും കേന്ദ്ര,സംസ്ഥാന സർവീസുകളിലും സേനാവിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർ ഉൾപ്പെടെ വലിയൊരു വിഭാഗത്തിന് സംസ്ഥാനം മാറുന്നതനുസരിച്ച് രജിസ്ട്രേഷനിൽ മാറ്റം വരുത്താതെ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ വഴിയൊരുക്കി കേന്ദ്രസർക്കാർ പുതിയ സംവിധാനം ഏർപ്പെടുത്തി വിജ്ഞാപനമിറക്കി.

​ പുതിയ വാഹനങ്ങൾക്ക് രാജ്യത്താകെ ബാധകമായ ഭാരത് സീരീസ് (BH) രജിസ്ട്രേഷൻ സെപ്തംബർ 15ന് നിലവിൽ വരും.

ബന്ധപ്പെട്ട വിഭാഗങ്ങളിൽ വരുന്നവർക്ക് വാഹനം വാങ്ങുമ്പോൾത്തന്നെ സ്വമേധയാ ബി.എച്ച് രജിസ്ട്രേഷൻ എടുക്കാമെന്ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയം അറിയിച്ചു.

എന്നാൽ ഈ രജിസ്‌ട്രേഷൻ നിർബന്ധമല്ല. സംസ്ഥാനങ്ങളിൽ നിലവിലുള്ള വാഹന രജിസ്‌ട്രേഷൻ രീതി തുടരും. നിലവിലെ വാഹനങ്ങൾക്ക് ബി.എച്ച് രജിസ്ട്രേഷൻ നൽകുമോ എന്നതിൽ തീരുമാനമായിട്ടില്ല.

മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോകുമ്പോൾ പന്ത്രണ്ട് മാസത്തിനുള്ളിൽ റീ രജിസ്റ്റർ ചെയ്യണമെന്ന മോട്ടോർ വാഹന നിയമത്തിലെ 47ാം ചട്ടം ഭേദഗതി ചെയ്‌താണ് നടപ്പാക്കുന്നത്. കരട് ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു.

പോരായ്മ

1. ബി.എച്ച് വണ്ടി എവിടത്തേതെന്ന് ഒറ്റനോട്ടത്തിൽ അറിയാനാവില്ല

2.കുറ്റകൃത്യങ്ങൾക്ക് ഇത്തരം വണ്ടികൾ ഉപയോഗിക്കാൻ സാദ്ധ്യത

ബി. എച്ച് നമ്പർ

രജിസ്റ്റർ ചെയ്യുന്ന വർഷത്തിന്റെ അവസാന രണ്ടക്കം (2021ന് 21)

 ഭാരത് സീരീസിന് BH

 വാഹന നമ്പർ 0001 മുതൽ 9999 വരെ

 തുർന്ന് AA മുതൽ ZZ വരെ

 മാതൃക: 21 BH 2323 AA

ബി.എച്ച് നമ്പർ ഓൺലൈനിൽ

നാല് സംസ്ഥാനങ്ങളിലെങ്കിലും ഓഫീസുണ്ടെന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് ഓൺലൈനിൽ ബി. എച്ച് നമ്പർ എടുക്കാം

മറ്റൊരു സംസ്ഥാനത്തേക്ക് ബി. എച്ച് വാഹനം മാറ്റുമ്പോൾ 30 ദിവസത്തിനകം അവിടത്തെ അധികൃതരെ ഫോം 33 വഴി ഓൺലൈനിൽ അറിയിക്കണം

നികുതി

2,4,6,8 എന്നിങ്ങനെ രണ്ടിന്റെ ഗുണിതങ്ങളായ വർഷങ്ങൾക്കുള്ള നികുതി ആദ്യം അടയ്‌‌ക്കണം

14 വർഷം കഴിയുമ്പോൾ നികുതി പകുതിയാകും. ഇത് എല്ലാ വർഷവും അടയ്‌ക്കണം

കാലാവധി കഴിഞ്ഞ് ഏഴ് ദിവസത്തിനകം അടച്ചില്ലെങ്കിൽ ദിവസം നൂറു രൂപ പിഴ

വാഹന വിലയും ബി.എച്ച് നികുതിയും

(ജി.എസ്.ടി ഒഴികെ)

8%: 10 ലക്ഷം വരെ

10 %: 10-20ലക്ഷം

12%: 20ലക്ഷത്തിന് മുകളിൽ

2 % :അധിക നികുതി ഡീസൽ വാഹനത്തിന്

 2%: നികുതി ഇളവ് ഇലക്ട്രിക് വാഹനത്തിന്

കേരളത്തിലെ നിലവിലെ

വാഹന നികുതി

9%: 5 ലക്ഷം രൂപ വരെ വില

11%: 5 -10 ലക്ഷം

13%:10-15 ലക്ഷം

16%:15- 20 ലക്ഷം

21%:20 ലക്ഷത്തിന് മുകളിൽ

നിലവിലെ റീ രജിസ്ട്രേഷൻ

ഡൽഹിയിലെ DL വണ്ടി കേരളത്തിൽ കൊണ്ടുവന്ന് KL ആക്കാൻ ഡൽഹിയിൽ നിന്നുള്ള എൻ.ഒ.സി വേണം. റോഡ് നികുതി വീണ്ടും അടയ്‌ക്കണം. ഡൽഹിയിൽ അടച്ച നികുതി തിരികെ ലഭിക്കുമെങ്കിലും നടപടികൾ എളുപ്പമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, REGISTRATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.