നാഗാർജ്ജുനയുടെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ദ് ഗോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാഗാർജ്ജുനയുടെ പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപിച്ചത്. പ്രവീൺ സട്ടാരു സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാണ്. രക്തം പുരണ്ട വാളേന്തിയ നായകനുമുന്നിൽ സാഷ്ടാംഗം നമിക്കുന്ന ചില കഥാപാത്രങ്ങളെയും പോസ്റ്ററിൽ കാണാം. കാജൽ അഗർ വാൾ ആണ് ചിത്രത്തിലെ നായിക. നാരായൺ കെ ദാസ് നരംഗ്, പുഷ്കർ റാംമോഹൻ റാവു, ശരത്ത് മാരാർ എന്നിവരാണ് നിർമ്മാണം.വൈൽ ഡ് ഡോഗ് ആണ് നാഗാർജുനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കല്യാൺ കൃഷ്ണ സംവിധാനം ചെയ്യുന്ന 'ബംഗാരാജു', അയൻ മുഖർ ജി സംവിധാനം ചെയ്യുന്ന ബോളിവുഡ് സൂപ്പർ ഹീറോ ചിത്രം 'ബ്രഹ്മാസ്ത്ര' എന്നിവയും നാഗാർജുനയ്ക്ക് പൂർത്തിയാക്കാനുള്ള ചിത്രങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |