ആലപ്പുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷൻ ദേശീയ കായിക ദിനം ആഘോഷിച്ചു. ഇന്ത്യൻ അത്ലറ്റിക്സ് ചീഫ് കോച്ച് പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അദ്ധ്യക്ഷനായി. സെക്രട്ടറി സി.ടി. സോജി സ്വാഗതം പറഞ്ഞു. ഹോക്കി നാഷണൽ താരം എഡ്വേർഡ് മുഖ്യാതിഥിയായി. നിമ്മി അലക്സാണ്ടർ, കെ.എ. വിജയകുമാർ, ആർ. ബിജുരാജ്, എം.ബിനു, കെ.എസ്. റെജി, അക്ഷയ് നാഥ്, ആദിത്യ വിജയകുമാർ, ഹോക്കി അസോ. ഭാരവാഹികൾ, ധ്യാൻചന്ദ് അക്കാദമി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |