അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പാലൂർ വനപ്രദേശത്ത് ആദിവാസി യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കൊളപ്പടിക ഊരിലെ ശിങ്കന്റെ മകൻ മശണൻ (34) ആണ് മരിച്ചത്. മരത്തിൽ തൂങ്ങിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ട്. മശണന്റെ പേരിൽ എക്സൈസ് വകുപ്പ് കേസെടുത്തിരുന്നു, ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരാഴ്ച മുമ്പ് ഇയാളെ ഊരിൽ നിന്ന് കാണാതായതായും ഊരുനിവാസികൾ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |