ന്യൂയോർക്ക് : പ്രശസ്ത യു.എസ് സിനിമാ - ടെലിവിഷൻ താരവും 7 തവണ എമ്മി പുരസ്കാര ജേതാവുമായ എഡ് അസ്നർ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. ദി മേരി ടെയ്ലർ മൂർ ഷോ (Mary Tyler Moore Show) എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1970 മുതൽ 1977 വരെ ഈ പരമ്പരയിൽ ലോ ഗ്രാൻ്റ് എന്ന ന്യൂസ് റൂം ബോസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം ഏറെ പ്രശസ്തനായി. പിന്നീട് ഇതിന്റെ സ്പിൻ ഓഫിലും അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. തന്റെ അഭിനയ ജീവിതത്തിലെ 7 എമ്മി പുരസ്കാരങ്ങളിൽ മൂന്നെണ്ണവും അദ്ദേഹത്തിന് ലഭിച്ചത് ഈ പരമ്പരയിലൂടെയാണ്. 2009 ൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച അപ്പ് (Up) എന്ന ചിത്രത്തിലെ കാൾ ഫ്രഡറിക്സെൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |