SignIn
Kerala Kaumudi Online
Saturday, 27 April 2024 5.29 AM IST

1.5 കോടി നിക്ഷേപം സമാഹരിച്ച് സ്റ്റാർട്ടപ്പ്

startup

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലെ ഇസ്‌ഗോയിംഗ് ഓൺലൈൻ വെഞ്ച്വർ നിക്ഷേപത്തിലൂടെ 1.5 കോടി രൂപ സമാഹരിച്ചു. ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾ ഓൺലൈനായി വിൽക്കുന്നതി​ന് സൗകര്യങ്ങൾ തയ്യാറാക്കുന്ന ഓൺലൈൻ വിപണന കേന്ദ്രമാണ് ഇസ്‌ഗോയിംഗ് ഓൺലൈൻ.യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്‌സ്, എസ്.ഇ.എ. ഫണ്ട്, ബ്രൂക്ക്ഫീൽ അസെറ്റ് മാനേജ്മെന്റിന്റെ മുൻ മാനേജിംഗ് പാർട്ണർ ദേവ്ദത്ത് ഷാ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കൊവിഡ് മഹാമാരിയ്ക്ക് മുമ്പേ 29 ശതമാനം ചെറുകിട സംരംഭങ്ങൾ മാത്രമാണ് ഓൺലൈൻ വിപണനത്തിൽ ഏർപ്പെട്ടിരുന്നതെങ്കിൽ ഇന്നത് 53 ശതമാനമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവർക്ക് സ്വന്തമായി ഓൺലൈൻ വിപണനം നടത്തുകയോ അല്ലെങ്കിൽ ആമസോൺ, ഫ്‌ളിപ്കാർട്ട് പോലുള്ള വിപണനവേദികളിലേക്ക് എത്തുകയോ ചെയ്യാനുള്ള സേവനങ്ങളാണ് ഇസ്‌ഗോയിംഗ് ഓൺലൈൻ ഏർപ്പെടുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STARTUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.