കളമശേരി: കുസാറ്റ് കെ.എം. സ്കൂൾ ഒഫ് മറൈൻ എൻജിനീയറിംഗിൽ ഒഴിവുള്ള പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് രണ്ടു വർഷം ചീഫ് എൻജിനീയർ സ്ഥാനത്തുൾപ്പെടെ 15 വർഷത്തെ പ്രവൃത്തി പരിചയമുള്ള ബി.ടെക്ക് ഇൻ മറൈൻ/ മെക്കാനിക്കൽ എൻജിനീയറിംഗ്/ നേവൽ ആർക്കിടെക്ച്ചർ കൂടാതെ എക്സ്ട്രാ ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (എം.ഒ.റ്റി.) യോഗ്യതയുമുള്ളവർക്കും അല്ലെങ്കിൽ മറൈൻ എൻജിനീയറിംഗ് റീഡറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. മറൈൻ എൻജിനീയറിംഗിൽ പിഎച്ച്.ഡി/എം. ടെക്ക് അഭികാമ്യം. സെപ്തംബർ 23-നകം https://cusat.ac.in/ അല്ലെങ്കിൽ https://recruit.cusat.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |