റാന്നി: പാറമടയിൽ നിന്ന് ലോഡുമായി ഇറക്കം ഇറങ്ങിവന്ന ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു.ഇടമുറി -വാഹമുക്ക് റോഡിൽ പുള്ളിക്കല്ലിന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. . ഓട്ടോറിക്ഷയുടെ മുൻവശം തകർന്നു. ടിപ്പറിന്റെ ചില്ലു പൊട്ടി. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു .ഓട്ടോയിൽ ഇടിക്കാതെ വെട്ടിക്കാൻ ശ്രമിച്ച ലോറി റബർബോർഡു വക പരീക്ഷണ തോട്ടത്തിന്റെ വേലിക്കല്ലിൽ ഇടിച്ചാണ് നിന്നത്. ഇവിടെ ടിപ്പർ ലോറികൾ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് പരാതിയുണ്ട്.