തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാർട്ടറുകളിലെ വാഹന നികുതി അടയ്ക്കേണ്ട അവസാന തീയതി സെപ്തംബർ 30 വരെ ദീർഘിപ്പിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി. നികുതി അടക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |