ടെൽഅവീവ് : മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിലിരിക്കെ കൈപ്പറ്റിയ വില കൂടിയ സമ്മാനങ്ങൾ തിരിച്ചു നൽകണമെന്ന് ഇസ്രായേൽ സർക്കാർ. യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരിൽ നിന്നടക്കം സ്വീകരിച്ച 42 ഓളം സമ്മാനങ്ങൾ തിരിച്ചുനൽകണമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് നെതന്യാഹുവിനോട് ആവശ്യെപ്പട്ടത്.
സന്ദർശനത്തിനിടെ, വിദേശ രാഷ്ട്രത്തലവൻമാർ നല്കുന്നത് 90 ഡോളറിനു മുകളിൽ വിലയുള്ള സമ്മാനങ്ങളാണെങ്കിൽ അത് ഇസ്രായേൽ സർക്കാർ സ്വത്തായിട്ടാണ് കണക്കാക്കുന്നത്. ഭരണകാലത്ത് ലഭിച്ച വിലകൂടിയ സമ്മാനങ്ങളിൽ ഒന്നു പോലും നെതന്യാഹുവും ഭാര്യ സാറയും സർക്കാരിനു തിരിച്ചുനൽകിയിട്ടില്ല. ഫ്രാൻസിസ് മാർപാപ്പ, ജർമ്മനി,ഫ്രാൻസ് തുടങ്ങിയ രാഷ്ട്രത്തലവന്മാർ എന്നിവരും നെതന്യാഹുവിന് പാരിതോഷികങ്ങൾ നല്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |