തലശ്ശേരി: തിരുവങ്ങാട് കേന്ദ്രീകരിച്ച് തുടങ്ങിയ ആഞ്ജനേയ സേവ ട്രസ്റ്റ് തലശ്ശേരി നഗരത്തിലെ തെരുവിൽ കഴിയുന്ന പ്രായമായവർക്കും അമ്മമാർക്കും ഉച്ചഭക്ഷണം നൽകി. ട്രസ്റ്റ് ചെയർമാൻ സ്മിതാ ജയമോഹന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷണ വിതരണം ബി.ജെ.പി. കണ്ണൂർ ജില്ലാ സെൽ കോഡിനേറ്റർ എം.പി സുമേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയമോഹൻ, ജോയിന്റ് സെക്രട്ടറി രഞ്ചിത്ത് പി രാജ്, ട്രഷറർ അനിൽ തിരുവങ്ങാട്, കെ. ശ്രീകാന്ത് കെ, കെ. സന്തോഷ്, കെ. ഷീജു, പാർത്ഥ് രാജീവ്,
നിജിൽ ഹേമന്ദ്,റീജോയ് എന്നിവർ നേതൃത്വം നൽകി. തുടർന്നു കിടപ്പ് രോഗികൾക്ക് ഡയപ്പർ വിതരണവും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |