കൊച്ചി: പുതിയ സീസണിലേക്കായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന സൈനിംഗും പൂർത്തിയായി. ഭൂട്ടാനീസ് റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചൊ ഗ്യെൽഷനെയാണ് ടീം ഒടുവിലായി എത്തിച്ചത്.
പഞ്ചാബ് എഫ്.സിക്കു വേണ്ടിയാണ് താരം മുമ്പ് കളിച്ചത്. ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തേക്കാണ് കരാർ. 2017ൽ മിനർവ പഞ്ചാബിന് വേണ്ടി കളിച്ച താരം പിന്നീട് ഐ.എസ്.എല്ലിൽ ബെംഗളുരു എഫ്.സിക്കായി ബൂട്ടുകെട്ടി. നെറോക്കിയ്ക്ക് വേണ്ടിയും കളിച്ചിരുന്നു. അഡ്രിയാൻ ലൂണ, എനസ് സിപോവിച്ച്, ജോർജ് പെരെര ഡയസ്, അൽവാരോ വാസ്ക്വോസ് എന്നീ വിദേശ താരങ്ങളെയാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |